ദിവസവും ബസ്​ മാറിക്കയറണം ബദിയടുക്കയിൽ

ബദിയടുക്ക: ഇന്ന് ഒരു ബസിൽ കയറിയാൽ നാളെ അടുത്ത ബസിൽ കയറണം ബദിയടുക്ക മേഖലയിലെ വിദ്യാർഥികൾക്ക്. ഇല്ലെങ്കിൽ, കണ്ടക്ടറുടെ വക ശകാരം. സൗജന്യ നിരക്കിെനക്കാളും അധികം വാങ്ങാൻ കണ്ടക്ടർമാരിൽ ചിലർ ശ്രമിക്കുകയാണ്. ഒരു രൂപയും രണ്ടു രൂപയും നൽകാൻ കുട്ടികൾക്ക് ചില്ലറയില്ലാതെ അഞ്ചു രൂപ നൽകിയാൽ ബാക്കി തിരിച്ചുനൽകാൻ കണ്ടക്ടർമാർ വിസമ്മതിക്കുന്നു. ചോദ്യംചെയ്താൽ കണ്ടക്ടറുടെ തെറിവിളിയും അടുത്തദിവസം മറ്റൊരു ബസിൽ യാത്രചെയ്താൽ മതിയെന്ന തീട്ടൂരവുമാണ് ലഭിക്കുന്നത്. ഇത് ഭയന്ന് കുട്ടികളാരും മിണ്ടാത്തതാണ് കൈയിട്ട് വാരലിന് അവസരമുണ്ടാക്കുന്നത്. ടീം രവീന്ദ്രൻ രാവണേശ്വരം ഷക്കീബ് മുഹമ്മദ് സുബൈർ ബാപാലിപൊനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.