സർക്കാറും മാനേജ്​മെൻറും നഷ്​ടം നികത്തണം

സ്വകാര്യ ബസുടമകൾ നഷ്ടക്കണക്കുകൾ നിരത്തുേമ്പാൾ പ്രധാന കുറ്റംചുമത്തുന്നത് വിദ്യാർഥികൾക്കെതിരെയാണ്. വിദ്യാർഥികൾ നൽകാത്ത പണത്തി​െൻറ കണക്ക് മാത്രമല്ല, അവർമൂലം കയറാതിരിക്കുന്ന മറ്റു യാത്രക്കാരുടെ കണക്കും പറയും. വിദ്യാർഥികൾക്കുള്ള പാസ് സർക്കാർ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ്. ഉത്തരവിറക്കിയ സർക്കാറിൽനിന്ന് വിദ്യാർഥികൾക്ക് നൽകുന്ന യാത്രാസൗജന്യത്തി​െൻറ ചെറിയഭാഗമെങ്കിലും ഇൗടാക്കാൻകഴിയുമോ എന്ന് ആലോചിക്കുന്നതിന് പകരം വിദ്യാർഥികളെ പ്രതികളാക്കുകയാണ് ചെയ്യുന്നത്. 65,000 പാസുകളാണ് സ്വകാര്യബസുകൾ നൽകുന്നത്. ഇതിനു പുറേമ എയ്ഡഡ് മേഖലയിൽ പ്രൈമറിതലം മുതൽ പ്രഫഷനൽ തലംവരെയുള്ള വിദ്യാർഥികൾ സ്ഥാപനമേധാവികൾ നൽകുന്ന പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി നൽകുന്നത് 4000 പാസുകളാണ്. ലക്ഷങ്ങൾ ഫീസ് നൽകിയാണ് സ്വാശ്രയസ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നത്. പ്രതിമാസം 500 മുതൽ 1000വരെ ബസ് ഫീസ് ഇനത്തിൽ കുട്ടികൾ മാനേജ്മ​െൻറുകൾക്ക് നൽകുന്നുണ്ട്. ഇതിൽനിന്നുതന്നെ വലിയ വിഹിതം മാനേജ്മ​െൻറിന് ലാഭമായി ലഭിക്കുന്നുണ്ട്. പരോക്ഷമായി വളരുന്ന വ്യാപാരമായി സ്കൂൾ ബസ് രംഗം മാറിയിട്ടുണ്ട്. എന്നാൽ, ഇത്തരം കോളജുകൾ കുട്ടികളെ വീട്ടിലെത്തിക്കുന്നില്ല. വഴിക്കിറക്കിവിടുകയാണ് ചെയ്യുന്നത്. ഇൗ കുട്ടികളുടെ തുടർന്നുള്ള യാത്ര സ്വകാര്യ ബസുകളിലാണ്. അതിനാൽ ഇൗ സൗജന്യയാത്രയുടെ വിഹിതം സ്വാശ്രയ മാനേജ്മ​െൻറുകൾ വഹിക്കണം എന്ന് പറയുന്നതിൽ കാര്യമില്ലേ എന്നാണ് ബസുടമകൾ ചോദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.