ജൈവ പാർക്കിലേക്ക്​ വരൂ, പാഠം പഠിക്കൂ

പാഠം പഠിക്കാൻ ക്ലാസിന് പുറത്തെ പാർക്കിൽ ചെന്നിരുന്നാൽമതി ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്ക്. കാരണം പാർക്കുതന്നെയാണ് പാഠം. സ്കൂൾ നിർമിച്ച ജൈവവൈവിധ്യ പാർക്കും തൊട്ടടുത്ത ജൈവസമ്പന്നമായ വൈതൽമലയും സ്കൂൾ പാഠപുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സർവശിക്ഷാ അഭിയാൻ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കുന്ന പരിസ്ഥിതിസംരക്ഷണ പാഠപുസ്തകത്തിലാണ് ശ്രീകണ്ഠപുരത്തെ ജൈവവൈവിധ്യ പാർക്കിനെ ഉൾപ്പെടുത്തിയത്. ക്ലാസിനിടയിലെ സമയം വെറുതെകളയാതെ ജൈവ പാർക്കിനെ പരിചരിക്കുന്ന തിരക്കിലാണ് ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി കൂട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.