കാഞ്ഞങ്ങാട്: . ഒരു ചെറുസംഘമാളുകൾ അവരേക്കാൾ മൂന്നിരട്ടി ആൾബലവും പത്തിരട്ടി ആയുധ ബലവുമുള്ള സംഘത്തെ വിശ്വാസത്തിെൻറ കരുത്തിൽ ശത്രുക്കളെ തുരത്തിനേടിയ വിജയംകൂടിയാണ് ബദർ. ദൈവതാൽപര്യം മുറുകെ പിടിച്ചുള്ള ത്യാഗസമാനമായ ജീവിതത്തിലെ ചരിത്രപരമായ അധ്യായംകൂടിയാണ് ബദർ. സത്യ അസത്യങ്ങൾ തമ്മിലുള്ള സംഘർഷം എന്നാണ് ബദറിനെ ഖുർആൻ വിശേഷിപ്പിച്ചത്. നഗരത്തിലെ വിവിധ പള്ളികളിൽ ബദർ അനുസ്മരണപ്രഭാഷണങ്ങളും സന്ദേശസദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. ബദർചരിത്രവുമായി ബന്ധപ്പെട്ട പുസ്തകവിതരണവും ക്വിസ് മത്സരങ്ങളും നടത്തുന്നു. ചില പള്ളികളിൽ പ്രത്യേക നേർച്ച പരിപാടികളും അന്നദാനവിതരണവും സംഘടിപ്പിക്കാറുണ്ട്. നഗരത്തിലെ പള്ളികൾ കേന്ദ്രീകരിച്ച് പ്രത്യേക സമൂഹനോമ്പുതുറകളും സൗഹൃദകൂട്ടായ്മയും ബദർ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചുവരുന്നു. പ്രദേശത്തെ അമ്പലക്കമ്മിറ്റിയുടെ വക പ്രദേശത്തെ പാവപ്പെട്ട മുസ്ലിം കുടുംബങ്ങൾക്കായി അരിവിതരണം നടത്താറുണ്ട്. അജാനൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രമാണ് പത്തോളം കുടുംബങ്ങൾക്ക് അരി സൗജന്യമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.