കാറ്റിലും മഴയിലും കാഞ്ഞങ്ങാട്ട്​ വ്യാപകനാശം

കാഞ്ഞങ്ങാട്: കനത്ത കാറ്റിലും മഴയിലും കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും കനത്തനാശം. 16 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു. ആറുലക്ഷം രൂപയുടെ നാശനഷ്ടമാണ് റവന്യൂവകുപ്പ് കണക്കാക്കിയിട്ടുള്ളത്. പിലീക്കോട്ട് നാല്, മടിക്കൈയിൽ മൂന്നും ചെറുവത്തൂർ, പേരോൽ, പള്ളിക്കര എന്നിവിടങ്ങളിൽ രണ്ടും ഉദുമ, ചീമേനി, കയ്യൂർ, കൊടക്കാട്, പുതുക്കൈ, ബെല്ല എന്നിവിടങ്ങളിൽ ഒാരോ വീടുകളുമാണ് തകർന്നത്. ശക്തമായ കാറ്റിൽ ബസ്സ്റ്റാൻഡിന് പിറകുവശത്തുള്ള മരം പൊട്ടിവീണു. വീടുകളിൽ വെള്ളം കയറി. ആറങ്ങാട് 18ാം വാര്‍ഡിലെ നഗരസഭ മത്സ്യമാര്‍ക്കറ്റി​െൻറ സമീപത്തുള്ള ഹോട്ടൽ കാറ്റിൽ തകർന്നു. മത്സ്യമാര്‍ക്കറ്റി​െൻറ ഇരുമ്പുകമ്പിയില്‍ ഘടിപ്പിച്ച ആസ്ബസ്റ്റോസ് ഷീറ്റും കമ്പികളും ഹോട്ടലിന് മുകളിൽ വീണു. സമീപത്തുള്ള നാരായണ​െൻറ കടക്ക് മുകളിലും ഇവ വീണ് കട ഭാഗികമായി തകര്‍ന്നു. കടയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ എൽ. സുലൈഖ, സ്ഥിരംസമിതി അംഗം മഹമ്മൂദ് മുറിയനാവി, കൗണ്‍സിലര്‍മാരായ കെ.വി. മീര, കെ. ലത, സി.കെ. വത്സലന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അതേസമയം, കെ.എസ്.ടി.പി റോഡുപണി നടക്കുന്നതിനാൽ നഗരത്തി​െൻറ പലഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടുകൾ അപകടങ്ങൾക്കിടയാക്കുന്നതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.