ചെറുവത്തൂർ റെയിൽവേ സ്​റ്റേഷൻ കെട്ടിടത്തിന് മുകളിൽ ആൽമരം കടപുഴകി

ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയിൽവേ സ്‌റ്റേഷന്‍ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ ആല്‍മരം കടപുഴകി. മരത്തിന് ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന 15ഒാളം ബൈക്കുകള്‍ തകര്‍ന്നു. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിനും തൊട്ടടുത്ത സ്‌റ്റോര്‍ റൂമിനും കേടുപാടുകള്‍ സംഭവിച്ചു. മരം വീഴുമ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉൾപ്പെടെയുള്ള ജീവനക്കാര്‍ ഓഫിസിനകത്തുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. ട്രെയിന്‍ യാത്രക്കാര്‍ നിര്‍ത്തിയിട്ട് പോയിരുന്ന 25ഒാളം ബൈക്കുകള്‍ ആല്‍മരത്തിന് ചുവട്ടില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം വഴിമാറി. ഫയര്‍ഫോഴ്‌സ് മരം മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.