കോട്ടപ്പുറം^അച്ചാംതുരുത്തി പാലം പൂർത്തീകരിക്കണം

കോട്ടപ്പുറം-അച്ചാംതുരുത്തി പാലം പൂർത്തീകരിക്കണം കോട്ടപ്പുറം-അച്ചാംതുരുത്തി പാലം പൂർത്തീകരിക്കണം നീലേശ്വരം: കോട്ടപ്പുറം--അച്ചാംതുരുത്തി പാലം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പാലത്തി​െൻറ പ്രവൃത്തി നേരിെട്ടത്തി സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരികൾ ഒാരോ അവധി കഴിഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന അവഗണനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൗ വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ബന്ധപ്പെട്ട് വകുപ്പ്വിഭാഗം എൻജിനീയർമാരുമായി ചർച്ചനടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുസ്ലിംലീഗ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡൻറ് റഫീഖ് കോട്ടപ്പുറം, അബ്ദുറസാഖ് തായിലക്കണ്ടി, ഇ.കെ. മജീദ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.