ഇഫ്താർ സംഗമം

തൃക്കരിപ്പൂർ: രോഗംകൊണ്ട് വലയുന്നവരെ പരിചരിക്കാനുള്ള സന്നദ്ധത പ്രതീക്ഷാനിർഭരമാണെന്ന് എം. രാജഗോപാലൻ എം.എൽ.എ പറഞ്ഞു. തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റിയും ചൊവ്വേരി അൽഹിദായ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഫൗസിയ, അംഗങ്ങളായ പി. തമ്പാൻ നായർ, എ.കെ. നളിനി, തൃക്കരിപ്പൂർ ടൗൺ ഇമാം ചുഴലി മുഹ്‌യുദ്ദീൻ മൗലവി, കെ. ശ്രീനിവാസൻ, ഡോ. എം. അമീർ എന്നിവർ സംസാരിച്ചു. എം.ടി.പി. മുഹമ്മദ്കുഞ്ഞി സ്വാഗതവും പി.പി. രഘുനാഥൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.