ഡൽഹിയിൽ മലിനീകരണനിയന്ത്രണകമ്മിറ്റി ചെയർമാനെ ഉടൻ നിയമിക്കണം ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മൂന്നുമാസത്തിനകം മലിനീകരണനിയന്ത്രണ കമ്മിറ്റി ചെയർമാനെ നിയമിക്കണമെന്ന് ദേശീയ ഹരിതകോടതി ഡൽഹിസർക്കാറിനോട് ആവശ്യപ്പെട്ടു. നിലവിൽ മലിനീകരണനിയന്ത്രണത്തിന് പരിസ്ഥിതി സെക്രട്ടറിക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. സൂക്ഷ്മതയും ഉത്തരവാദിത്തവുമുള്ള തസ്തികയിൽ അധികചുമതലക്കുപകരം തൽസ്ഥാനത്ത് എത്രയും പെെട്ടന്ന് ആളെ നിയമിക്കണമെന്ന് അവധിക്കാല ബെഞ്ചിെൻറ തലവനായ ജസ്റ്റിസ് ആർ.എസ്. റാത്തോറാണ് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞവർഷം ഹരിതകോടതി ഡൽഹിസർക്കാറിനോട് മലിനീകരണ കമ്മിറ്റിയിലുള്ള ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധിക സംസ്ഥാനങ്ങളിലും നിയമിച്ച മലിനീകരണനിയന്ത്രണകമ്മിറ്റി ചെയർമാൻമാരും പരിസ്ഥിതിയിൽ േയാഗ്യതയും പരിചയക്കുറവുമുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.