'ക്ലീൻ കനകമല സേവ് കനകമല' പദ്ധതിക്ക് തുടക്കം

പെരിങ്ങത്തൂർ: നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പാനൂർ നഗരസഭ പരിധിക്കകത്തെ കനകമലയെ സംരക്ഷിക്കാനായുള്ള ക്ലീൻ കനകമല, സേവ് കനകമല പദ്ധതിക്ക് തുടക്കമായി. കനകമല സംരക്ഷണ ട്രസ്റ്റ്, ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കനകമല സംരക്ഷണ ദൗത്യം നടക്കുന്നത്. ഒക്ടോബർ രണ്ടോടെ കനകമലയെ സമ്പൂർണ ശുചിത്വ-ലഹരി മുക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ വി.എം. സുനിത അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. ഹരീന്ദ്രൻ, ചൊക്ലി ഗ്രാമപഞ്ചായത്തംഗം ഷാനിദ് മേക്കുന്ന്, എൻ.എസ്.എസ് ലീഡർ ഷഗിൽ, പെരിങ്ങളം ഹെൽത്ത് ഇൻസ്പക്ടർമാരായ മഹേഷ് കൊളോറ, മൻജിത്ത്, കെ. സുരേന്ദ്രൻ മേക്കുന്ന്, രാജേന്ദ്രൻ, ഷാജി, രവീന്ദ്രൻ, സജീവൻ മാസ്റ്റർ, പട്ടേരി സവ്യൻ എന്നിവർ സംസാരിച്ചു. കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.