പൂച്ചകൾപോലും ഭയപ്പെടുന്ന കാലം -^ശിഹാബുദ്ദീൻ പൊയ്​ത്തുംകടവ്​

പൂച്ചകൾപോലും ഭയപ്പെടുന്ന കാലം --ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എടക്കാട്: പൂച്ചകൾപോലും ഭയപ്പെടുന്ന കാലമാണിതെന്ന് കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ദൈവത്തി​െൻറ വാഹനമായ എലിയെ ഭക്ഷിക്കുന്നതി​െൻറ പേരിൽ പൂച്ചകളും ആക്രമിക്കപ്പെേട്ടക്കാം. സതീശൻ മൊറായിയുടെ ഗാന്ധിയും ഗോദ്സെയും കവിതാസമാഹാരം പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയുടെയും ജനാധിപത്യത്തി​െൻറയും മേൽ ഫാഷിസത്തി​െൻറ ഇരുട്ടുമൂടാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളുടെയും ആൾക്കൂട്ടങ്ങളുടെയും കാലത്ത് ഓർമകളാണ് ഏറ്റവും ശക്തമായ പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു. ബ്രണ്ണൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. എ. വത്സലൻ ആദ്യപ്രതി ഏറ്റുവാങ്ങി. ടി.കെ.ഡി മുഴപ്പിലങ്ങാട് അധ്യക്ഷതവഹിച്ചു. കെ.ടി. ബാബുരാജ് പുസ്തകം പരിചയെപ്പടുത്തി. നിതിൻ നാങ്ങോത്ത് സംസാരിച്ചു. കവിയരങ്ങിൽ ഒ.എം. രാമകൃഷ്ണൻ, രാമകൃഷ്ണൻ ചുഴലി, മനോജ് കാട്ടാമ്പള്ളി, പദ്മനാഭൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. എം.എസ്. ആനന്ദ് സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു. കെട്ടിടനിർമാണമേഖലയിൽ ജോലിനോക്കുന്ന സതീശൻ മൊറായിയുടെ കവിതാസമാഹാരം സമകാലിക ഇന്ത്യൻ സാഹചര്യത്തിലേക്ക് വിരൽചൂണ്ടി, ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ സന്ദേശമാണ് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.