റമദാൻ പ്രഭാഷണം ഇന്നുമുതൽ പൊലീസ്​ മൈതാനിയിൽ

കണ്ണൂര്‍: 'റമദാൻ: വിശ്വാസികളുടെ വിളവെടുപ്പുകാലം' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് കാമ്പയി​െൻറ ഭാഗമായി കണ്ണൂര്‍ സോണ്‍ സാന്ത്വനം റിലീഫ് സെല്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം ഇന്നുമുതല്‍ 14വരെ പൊലീസ് മൈതാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാദിവസവും രാവിലെ ഒമ്പതിനാണ് പ്രഭാഷണം തുടങ്ങുക. ഇന്ന് മുഹമ്മദ് സജീര്‍ സഖാഫി പ്രഭാഷണവും ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ പ്രാര്‍ഥനയും നടത്തും. 12ന് അബൂബക്കല്‍ സഖാഫി വെണ്ണക്കോടി​െൻറ പ്രഭാഷണവും അഹമ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരിയുടെ പ്രാര്‍ഥനയുമുണ്ടാകും. 13ന് ഹംസ മിസ്ബാഹി ഓട്ടപ്പടവി​െൻറ പ്രഭാഷണവും സുഹൈല്‍ അസ്സഖാഫി​െൻറ നേതൃത്വത്തിൽ പ്രാർഥനയും നടക്കും. സമാപനദിനമായ 14ന് ശാഫി ലത്തീഫി നുച്യാടി​െൻറ പ്രഭാഷണവും നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്്. വാർത്താസമ്മേളനത്തിൽ നിസാര്‍ അതിരകം, ബി. മഹമൂദ് മൗലവി, റാഷിദ് തായത്തെരു, റിയാസ് കക്കാട് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.