Posted On
date_range Updated On
date_range റേഷൻ വാതിൽപടി വിതരണം
കൂത്തുപറമ്പ്: ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള മൊത്തവ്യാപാരികളെ ഒഴിവാക്കി റേഷൻസാധനങ്ങളുടെ വാതിൽപടി വിതരണത്തിന് തലശ്ശേരി താലൂക്കിൽ തുടക്കമായി. കൂത്തുപറമ്പ് ടൗണിലെ എ.ആർ.ഡി 170ാം നമ്പർ റേഷൻകടയിൽ സാധനങ്ങളെത്തിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ടാണ് അരിയും ഗോതമ്പും പഞ്ചസാരയും ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ എത്തിക്കുന്നത്. അടുത്ത ദിവസംതന്നെ താലൂക്കിലെ മുഴുവൻ റേഷൻകടകളിലും നേരിട്ട് റേഷൻ സാധനങ്ങളെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.