ആയുധം കണ്ടെത്തിയ സംഭവം: അന്വേഷണം വേണം^ എം.എൽ.എ

ആയുധം കണ്ടെത്തിയ സംഭവം: അന്വേഷണം വേണം- എം.എൽ.എ പയ്യന്നൂര്‍: കോറോം നോര്‍ത്തിലെ ആർ.എസ്‌.എസ്‌ കേന്ദ്രത്തില്‍നിന്ന് കണ്ടെത്തിയ മാരകായുധങ്ങളെക്കുറിച്ചും ബോംബ്‌ ശേഖരത്തെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന്‌ സി. കൃഷ്‌ണന്‍ എം.എൽ.എ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. വാടകക്കെടുത്ത വാഹനങ്ങളില്‍ ആയുധങ്ങളുമായി ആർ.എസ്‌.എസുകാര്‍ രാത്രികാലങ്ങളില്‍ ചുറ്റിത്തിരിയുന്നത്‌ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌. മുമ്പ് സ്‌റ്റീല്‍ബോംബുകള്‍ ഓട്ടോറിക്ഷയില്‍ കടത്തുമ്പോള്‍ പ്രദേശത്തുനിന്ന് ആർ.എസ്.എസുകാരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നുവെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.