ശരീരമാസകലം വ്രണം: മജ്ജ മാറ്റിവെക്കാന്‍ സഹായം തേടി തൻസീഹ്

ശരീരമാസകലം വ്രണം: മജ്ജ മാറ്റിവെക്കാന്‍ സഹായം തേടി തൻസീഹ് വേങ്ങര: ശരീരത്തില്‍ രക്താണുക്കള്‍ കുറഞ്ഞുവരുന്നത് കാരണം വിട്ടുമാറാത്ത മുറിവുകളും വേദനയുമായി നാളുകള്‍ തള്ളിനീക്കുകയാണ് ഒതുക്കുങ്ങൽ പാറപ്പുറം പടിഞ്ഞാറേക്കര തട്ടാരത്തൊടി പൊടുവണ്ണിക്കാവില്‍ മുഹമ്മദ് മുസ്തഫയുടെ മകന്‍ മുഹമ്മദ് തൻസീഹ്. രോഗം മൂർച്ഛിക്കുമ്പോള്‍ ശരീരമാസകലം ചൊറിഞ്ഞ് മുറിവുകള്‍ രൂപപ്പെടുകയും മൂക്കില്‍നിന്ന് രക്തം വരികയും രക്തം ഛര്‍ദിക്കുകയും ചെയ്യും. ജനിച്ച് മൂന്നാം മാസം തുടങ്ങിയതാണ് അസുഖം. അഞ്ചാംതരത്തില്‍ പഠനം തുടരുന്ന തൻസീഹിന് ചിലപ്പോള്‍ മാസങ്ങളോളം പഠനം മുടങ്ങുന്നു. ചികിത്സകള്‍ പലതും മാറി മാറി ചെയ്തെങ്കിലും ഫലം കണ്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചെന്നൈ അപ്പോളോ ആശുപത്രിയിലും ചികിത്സ തുടരുന്ന കുട്ടിക്ക് മജ്ജ മാറ്റി വെക്കലല്ലാതെ മറ്റു ചികിത്സകളില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 30 ലക്ഷത്തോളം രൂപ ചെലവുവരും. മദ്റസാധ്യാപകനായ പിതാവ് മുഹമ്മദ് മുസ്തഫക്ക് താങ്ങാവുന്നതിലപ്പുറമാണിത്. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. കനറ ബാങ്ക് പൊന്മള ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പര്‍: 5626101002239. IFS കോഡ്: CNRB 0005626. ഫോൺ: 98478 05838 (അഷ്റഫ്). പടം കൂടെ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.