ഏകദിന ശിൽപശാല

കണ്ണൂർ: യുവകലാസാഹിതിയും വനിതാ കലാസാഹിതിയും സംഘടിപ്പിച്ച ഏകദിന ശില്‍പശാല സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി. അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ സി. ഗിരീശന്‍ കരട് മാര്‍ഗരേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ്ബാബു, വനിതാ കലാസാഹിതി പ്രസിഡൻറ് ബീന ചേലേരി, രാമകൃഷ്ണന്‍ കണ്ണോം, പത്മനാഭന്‍ പയ്യന്നൂര്‍, ടി.കെ. നീതു, സീനത്ത് മുനീര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് കണ്ണാടിപ്പറമ്പ് പ്രകൃതിസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ഏകാംഗനാടകം അവതരിപ്പിച്ചു. ശില്‍പശാലയില്‍ പങ്കെടുത്തവര്‍ അവരുടെ സാഹിത്യസൃഷ്ടികൾ അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ടി. പ്രകാശൻ സ്വാഗതവും കൊറ്റിയത്ത് സദാനന്ദന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.