വാർഷിക പദ്ധതികൾക്ക് ഡി.പി.സി അംഗീകാരമായി

കാസർകോട്: ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളുടെയും മൂന്ന് നഗരസഭകളുടെയും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തി​െൻറയും ഉൾപ്പെടെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ല പഞ്ചായത്തി​െൻറയും 24 ഗ്രാമപഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്ക് വെള്ളിയാഴ്ച ഡി.പി.സി ഹാളിൽ ചേർന്ന യോഗം അംഗീകാരം നൽകിയതോടെയാണിത്. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരത്തെ അംഗീകാരം നേടിയിരുന്നു. ജൂൺ 15 വരെ പദ്ധതി അംഗീകാരത്തിനു സമയം നീട്ടിനൽകിയിരുന്നുവെങ്കിലും നിശ്ചിത സമയപരിധിക്ക് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾക്ക് അംഗീകാരം നേടി നേട്ടം കൈവരിച്ചു. യോഗത്തിൽ ഡി.പി.സി ചെയർമാൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ കെ. ജീവൻബാബു, ജില്ല പ്ലാനിങ് ഓഫിസർ കെ.എം. സുരേഷ്, ജില്ല ആസൂത്രണ സമിതി അംഗംങ്ങളായ പുഷ്പ അമേക്കള, ടി.കെ. സുമയ്യ, കെ. ബാലകൃഷ്ണൻ, ഷാനവാസ് പാദൂർ, എ.എ. ജലീൽ, രാജു കട്ടക്കയം, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.