അധ്യാപകനിയമനം

തൃക്കരിപ്പൂർ: സർക്കാർ പോളിടെക്നിക് കോളജിൽ 2017–18 അധ്യയനവർഷം ഒഴിവുള്ള അധ്യാപകതസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഇലക്േട്രാണിക്സ് എൻജിനീയറിങ് െലക്ചറർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് എൻജിനീയറിങ് ബിരുദമുള്ളവർക്കും ഷീറ്റ് മെറ്റൽ വിഭാഗം േട്രഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ബന്ധപ്പെട്ട േട്രഡിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്കും ജൂൺ 14ന് രാവിലെ 10ന് പോളിടെക്നിക്കിൽ നടക്കുന്ന എഴുത്തുപരീക്ഷയിലും തുടർന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ എന്നിവസഹിതം 14ന് രാവിലെ 9.30നകം പോളിടെക്നിക്കിൽ പേര് രജിസ്റ്റർചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04672-211400.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.