മുൻഗണന പട്ടിക നീതിപൂർവമാകണം

മാഹി: കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമത്തി​െൻറ ഭാഗമായി റേഷൻ കാർഡുടമകളുടെ മുൻഗണനാപട്ടിക നിർണയിക്കുമ്പോൾ ശാസ്ത്രീയമാനദണ്ഡങ്ങൾ കൈക്കൊള്ളണമെന്ന് സി.പി.എം മാഹി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. യഥാർഥവരുമാനത്തി​െൻറയും ജീവിതനിലവാരത്തി​െൻറയും അടിസ്ഥാനത്തിൽ അർഹരായവരെ ഉൾപ്പെടുത്തിയും അനർഹരെ ഒഴിവാക്കിയും നീതിപൂർവമായ പട്ടികക്ക് രൂപം നൽകണമെന്നും ബന്ധപ്പെട്ടവരോട് മെമ്മോറാണ്ടം വഴി ആവശ്യപ്പെട്ടു. മാഹി ഒഴികെയുള്ള പുതുച്ചേരി, കാരയ്ക്കൽ, യാനം പ്രദേശങ്ങൾക്ക് നൽകിയ പരിഗണന പരിശോധനക്ക് വിധേയമാക്കി മാഹിക്ക് കൂടി ബാധകമാക്കണമെന്നും അഭ്യർഥിച്ചു. ബി.പി.എൽ കാർഡ് നൽകിയതിൽ മേഖലകളിൽ പ്രകടമായ വലിയ വൈരുധ്യത്തി​െൻറ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.