എൻഡോവ്മെൻറ്​ വിതരണം

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിജയിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കുള്ള അനുമോദനവും എൻഡോവ്മ​െൻറ് വിതരണവും നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹമ്മൂദ് മുറിയനാവി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് പി. സുധാകരൻ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ പി.വി. ജയരാജൻ, കെ.ആർ. ഗോപാലകൃഷ്ണൻ, ആനന്ദവല്ലി, എം. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഒ.വി. മോഹനൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.