കോട്ടപ്പുറം പുഴയിൽ മത്സ്യത്തൊഴിലാളികൾക്ക്​ ഭീഷണിയായി കടൽമാക്രികൾ

നീലേശ്വരം: മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി പുഴയിൽ കടൽമാക്രികൾ. കോട്ടപ്പുറം പുഴയിലാണ് വലിയ ഇനം കടൽമാക്രികളെ കണ്ടെത്തിയത്. കടലിൽ സാധാരണയായി കണ്ടുവരുന്ന ഇവ അപൂർവമായാണ് പുഴയിലേക്ക് വരുന്നത്. പുഴയിൽ ചെറിയ വലകൾ ഉപയോഗിച്ച് മീൻ പിടിക്കുന്നവർക്കാണ് ഇത് ഭീഷണിയായിത്തീർന്നത്. വലയിൽ കുടുങ്ങുന്ന ഇവ വല പൂർണമായും കടിച്ചുമുറിച്ച് നശിപ്പിക്കും. ചെറിയ ഇനങ്ങൾ സാധാരണയായി ഉണ്ടാകാറുണ്ടെന്നും ആദ്യമായാണ് ഇവിടെ വലിയ ഇനത്തെ കാണുന്നതെന്നും തൊഴിലാളികൾ പറഞ്ഞു. തവളയുടെ വലുപ്പമാണെങ്കിലും ഇവയുടെ ശരീരത്തിൽ തട്ടിയാൽ വളർന്ന് വലുതാകും. മനുഷ്യമുഖത്തോട് സാമ്യമുള്ളതാണ് വളർന്ന രൂപം. ഇവയുടെ ശല്യം എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ. പടം KADALMAKRI: കോട്ടപ്പുറം പുഴയിൽ കണ്ടെത്തിയ കടൽമാക്രി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.