ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം ^ മർച്ചൻറ്​സ്​​ അസോസിയേഷൻ

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം - മർച്ചൻറ്സ് അസോസിയേഷൻ കാസർകോട്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കുരുക്ക് കാരണം മിക്ക ബസുകളും നഗരം ചുറ്റാതെ പുതിയ ബസ്സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുകയോ അല്ലെങ്കിൽ ജനറൽ ആശുപത്രി പരിസരത്തുനിന്ന് തിരിച്ചുപോവുകയോ ചെയ്യുന്നു. ഇതുകാരണം യാത്രക്കാർക്ക് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടിവരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജനറൽ ആശുപത്രി പരിസരം മുതൽ ട്രാഫിക് സർക്കിൾ വരെയുള്ള എം.ജി റോഡി​െൻറ ഇരുവശത്തുമുള്ള വൻകിട, ചെറുകിട കൈയേറ്റങ്ങളും വഴിയോര കച്ചവടങ്ങളും നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.കെ. മൊയ്തീൻകുഞ്ഞി, ജനറൽ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി എന്നിവർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.