പുതിയ മദ്യനയം: ജനാധിപത്യ മഹിള അസോസിയേഷൻ സ്​ത്രീകളെ അഭിമുഖീകരിക്കാൻ പാടുപെടും

കണ്ണൂർ: സംസ്ഥാന സർക്കാറി​െൻറ പുതിയ മദ്യനയത്തിൽ വീട്ടമ്മമാരുടെ ചോദ്യങ്ങളെ നേരിടാൻ എന്തുചെയ്യുമെന്ന ചോദ്യം സി.പി.എം നിയന്ത്രണത്തിലുള്ള ജനാധിപത്യ മഹിള അസോസിയേഷനിൽ ഉയർന്നു. യു.ഡി.എഫി​െൻറ വികലമായ മദ്യനയത്തി​െൻറ ഫലമായി ബാറുകൾ അടച്ചുപൂട്ടിയതോടെ വ്യാജമദ്യലോബിയുടെ കടന്നുവരവും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളുടെ അതിപ്രസരവും ചൂണ്ടിക്കാട്ടി അണികളെ നേരിടാനാണ് മഹിള അസോസിയേഷ​െൻറ ആലോചന. എന്നാൽ, അണികൾക്കിടയിൽ പ്രതിഷേധം ശക്തമാവുമെന്നാണ് സൂചന. ഇതെങ്ങനെ നേരിടുമെന്നതാണ് നേതൃത്വത്തി​െൻറ മുന്നിലുള്ള പ്രശ്നം. മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്നതോടൊപ്പം മദ്യവർജനത്തിനുള്ള ബോധവത്കരണംകൂടിയാണ് എൽ.ഡി.എഫ് മദ്യനയമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്ത് യഥേഷ്ടം മദ്യം ലഭ്യമാക്കുന്നതിനുള്ള തീരുമാനമാണ് പുതിയ മദ്യനയത്തിലൂടെ ഉണ്ടായിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്ന നയവുമായി മാത്രമെ എൽ.ഡി.എഫ് മുന്നോട്ടുപോകുകയുള്ളൂ എന്ന പ്രഖ്യാപനത്തിനാണ് മഹിള അസോസിയേഷൻ ഉൗന്നൽ നൽകിയിരുന്നത്. മദ്യനിരോധനമല്ല, മദ്യവർജനമാണ് പാർട്ടിനിലപാട്. മദ്യം വ്യാപിപ്പിച്ചാൽ അത് നടപ്പാവുമോ എന്നാണ് ചോദ്യം. യു.ഡി.എഫ് മദ്യനയം പ്രഖ്യാപിച്ചപ്പോൾ ജനാധിപത്യ മഹിള അസോസിയേഷനിലെ ഒരുവിഭാഗം രഹസ്യമായി സ്വാഗതംചെയ്തിരുന്നു. സംഘടനയുടെ വിവിധതലങ്ങളിലെ കമ്മിറ്റികളിൽ യു.ഡി.എഫി​െൻറ മദ്യനയം കുടുംബങ്ങൾക്ക് ഏെറ ഗുണംചെയ്യുെമന്നും അഭിപ്രായവുമുയർന്നിരുന്നു. എന്നാൽ, പുതിയ മദ്യനയം പ്രഖ്യാപിച്ചതോടെ ഗ്രാമീണപ്രദേശങ്ങളിലുൾെപ്പടെ ബാറുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കാൻ തുടങ്ങും. ദേശീയപാതക്കരികിലെ ബാറുകൾക്ക് ലൈസൻസ് നൽകുമെന്നും അത്തരം ബാറുകൾ അതേ താലൂക്കിൽ മറ്റൊരു സൗകര്യപ്രദമായ കെട്ടിടം കണ്ടെത്തിയാൽ മതിയെന്നും തീരുമാനമുണ്ട്. ഇത് ഗ്രാമീണമേഖലകളിൽ കൂടുതൽ ബാറുകൾ തുറക്കാനുള്ള സാഹചര്യമുണ്ടാക്കിയേക്കും. കോടതിനിയമപ്രകാരം അടച്ചുപൂട്ടിയ ബിവറേജസ് ഒൗട്ട്ലെറ്റുകൾ മറ്റ് കേന്ദ്രങ്ങളിൽ പുനഃസ്ഥാപിക്കാനുള്ള നീക്കംതന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വീട്ടമ്മമാരും കുട്ടികളുമുൾെപ്പടെയുള്ളവരുടെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.