ബസിടിച്ച്​ ബസ്​ കാത്തിരിപ്പു​േകന്ദ്രം തകർന്നു

കണ്ണൂർ: നിയന്ത്രണംവിട്ട സ്കൂൾബസ് പാഞ്ഞുകയറി ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു. ബസ് കാത്തുനിന്ന മൂന്ന് വിദ്യാർഥികൾക്ക് നിസ്സാര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 9.30ഒാടെ ചാല തന്നട ഇട്ടൻപീടികക്കടുത്താണ് അപകടം. നിറയെ വിദ്യാർഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന കടമ്പൂർ സ്കൂളി​െൻറ ബസാണ് നിയന്ത്രണംവിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്. ഷെൽട്ടർ പൂർണമായും തകർന്നു. ഇവിടെയുണ്ടായിരുന്ന വിദ്യാർഥികൾ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ബസി​െൻറ മുൻഭാഗത്തെ ചില്ല് തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.