തൊഴിൽ സമരം ഒരുമാസം പിന്നിട്ടു; ആറളം ഫാമിൽ പ്രതിസന്ധി രൂക്ഷം

കേളകം: ആറളം ഫാമിൽ തൊഴിൽ സമരം ഒരുമാസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടൽ വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്ലാേൻറഷൻ വിഭാഗത്തിലെ തൊഴിലാളികളെ സർക്കാർ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ കാർഷിക തൊഴിലാളികളായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരമാണ് ഒരുമാസം പിന്നിട്ടത്. തൊഴിൽ സമരങ്ങളുടെ പരമ്പരയായതോടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട നടീൽ വസ്തു വിതരണ കേന്ദ്രവും കാർഷിക കേന്ദ്രവുമായ ആറളം ഫാമിൽ വീണ്ടും പ്രതിസന്ധി രൂക്ഷമായി. ആറളം കാർഷിക ഫാം ഇപ്പോൾ നാഥനില്ലാ കളരിയാണ്. ഫാം മാനേജിങ് ഡയറക്ടർ ആറളത്ത് എത്തിയിട്ട് ആഴ്ചകൾ പിന്നിട്ടതായി തൊഴിലാളികൾ പറയുന്നു. ഇതുമൂലം തൊഴിലാളികൾക്കുള്ള ശമ്പള വിതരണവും താറുമാറായി. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വൈകുന്നതും കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനുമുള്ള നടപടികൾ ഇഴയുകയാണ്. ഫാമി​െൻറ നിലനിൽപ് ചോദ്യം ചെയ്യും വിധം പ്രതിസന്ധി രൂക്ഷമായിരിക്കെ പുനരുദ്ധാരണ പദ്ധതികൾ പലതും നടപ്പായില്ല. അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടായിെല്ലങ്കിൽ ഫാമി​െൻറ പ്രവർത്തനം അനിശ്ചിതത്വത്തിലാവും. ഫാമിൽ തുടർച്ചയായുണ്ടാവുന്ന തൊഴിലാളി സമരങ്ങൾ സമയബന്ധിയമായി പരിഹാരിക്കാത്തതിനാൽ കാർഷിക ജോലികൾ മുടങ്ങിയും വിളവെടുപ്പ് വൈകിയും വരുമാനം നിലച്ച് ഫാം അടച്ചുപൂട്ടൽ ഭീഷണിയിലാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.