കണ്ണൂരിലെ സി.പി.എം നക്സലൈറ്റുകൾ ^കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ

കണ്ണൂരിലെ സി.പി.എം നക്സലൈറ്റുകൾ -കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പാനൂർ: കണ്ണൂരിലെ സി.പി.എം പാർട്ടി നക്സലൈറ്റുകളാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. മാക്കൂൽ പീടികയിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമം ഉപേക്ഷിച്ചില്ലെങ്കിൽ ജനങ്ങൾ സി.പി.എമ്മിനെ ൈകയൊഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അഴിമതിരഹിത ഭരണമാണ് നരേന്ദ്ര മോദിയുടെ ജനപ്രീതി വർധിക്കാൻ കാരണം. അഹിംസയിലൂന്നിയാണ് നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യ സമരം നടന്നത്. അക്രമത്തിലൂടെയല്ല, ആശയസംവാദത്തിലൂടെയാണ് രാഷ്ട്രീയ പാർട്ടികൾ വളരേണ്ടത്. ബി.ജെ.പി ആക്രമണത്തെ പ്രോൽസാഹിപ്പിക്കിെല്ലന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സി.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം പി.കെ. കൃഷ്ണദാസ് നിർവഹിച്ചു. പി.പി. മുകുന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, എൻ.കെ. നാണു, വി.കെ. സജീവൻ, കെ. രഞ്ജിത്ത്, എം. മോഹനൻ, വി.പി. സുരേന്ദ്രൻ, എൻ. ഹരിദാസ്, എ.പി. പത്മിനി, സുചിത്ര എന്നിവർ സംസാരിച്ചു. ജയദേവൻ മൊകേരി സ്വാഗതവും കെ.എം. അശോകൻ നന്ദിയും പറഞ്ഞു. കെ.പി. ജിഗീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയികളായ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.