കലാപമുണ്ടാക്കാൻ ആർ.എസ്.എസ്​ ശ്രമം ^സി.പി.എം

കലാപമുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമം -സി.പി.എം പയ്യന്നൂർ: പയ്യന്നൂരിൽ കലാപമുണ്ടാക്കുന്നതിനുള്ള ഗൂഢനീക്കങ്ങളാണ് ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നതെന്ന് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനൻ പ്രസ്താവനയിൽ അറിയിച്ചു. കോറോം നോർത്തിലെ ആർ.എസ്.എസ് കാര്യാലയത്തിൽനിന്ന് ബോംബും വടിവാളുകളും പിടിച്ചെടുത്തത് ഇതിനുള്ള തെളിവാണ്. ഇവിടെ കുറച്ചുദിവസങ്ങളായി പരിചയമില്ലാത്തവർ കൂടിച്ചേരാറുണ്ട്. വ്യാപകമായി അക്രമങ്ങൾ അഴിച്ചുവിടുന്നതിനായി വൻ ആയുധശേഖരം വിവിധയിടങ്ങളിൽ ഇവർ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും ജനങ്ങൾ കരുതിയിരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.