നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാലയങ്ങളുടെ പങ്ക് -വലുത് ​^വിദ്യാഭ്യാസ മന്ത്രി

നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാലയങ്ങളുടെ പങ്ക് -വലുത് -വിദ്യാഭ്യാസ മന്ത്രി പയ്യന്നൂർ:- നല്ല തലമുറകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് വിദ്യാലയമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷവും നഗരസഭ നിർമിച്ച് നൽകിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വരാൻ പോകുന്ന വിദ്യാഭ്യാസ കാലഘട്ടത്തിലെ സ്ഥാപനങ്ങളായി സ്കൂളുകൾ മാറണം. ആധുനികവത്കരണമെന്നത് പൈതൃകമായത് മുഴുവൻ നശിപ്പിക്കുക എന്നതല്ല. ശതാബ്ദി ആഘോഷ വർഷത്തിൽ ഈ വിദ്യാലയത്തിലെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കി മാറ്റുമെന്നും അതിനാവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ടി.എസ്. രാമചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷ കെ.പി. ജ്യോതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം. സഞ്ജീവൻ, വി. ബാലൻ, കൗൺസിലർമാരായ എ.കെ. ശ്രീജ, വി. നന്ദകുമാർ, പി.പി. ദാമോദരൻ, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ എം. ഉബൈദുല്ല, എ.ഇ.ഒ കെ.വി. രവീന്ദ്രൻ, ബി.പി.ഒ എ. ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സി.കെ. ബിന്ദു നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.