പുതിയ മദ്യനയം: രാത്രി സമയം നീട്ടിയ നടപടി കണ്ണൂരിൽ തിരിച്ചടിയാകും

കണ്ണൂർ: പുതിയ മദ്യനയ പ്രകാരം ബാറുകൾ തുറന്നു പ്രവർത്തിക്കാനുള്ള സമയം രാത്രി 11 മണി വരെ നീട്ടിയത് കണ്ണൂർ ജില്ലയിൽ തിരിച്ചടിയാകും. രാഷ്ട്രീയ സംഘർഷങ്ങൾ പതിവായ കണ്ണൂരിൽ മദ്യപന്മാർ കൂടി രാത്രി വിളയാട്ടം തുടങ്ങിയാൽ അത് കൂടുതൽ അക്രമങ്ങൾക്കിടയാക്കിയേക്കും. നേരത്തേ രാത്രി പത്ത് മണി വരെയായിരുന്നു ബാറുകളുടെയും ബിയർ, ൈവൻ പാർലറുകളുടെയും പ്രവർത്തന സമയം. പുതിയ നിയമപ്രകാരം ഒരു മണിക്കൂർ കൂടി നീട്ടിയുള്ള സമയക്രമം സാമൂഹികവിരുദ്ധ സംഘത്തിന് മാത്രമേ ഉപകരിക്കുകയുള്ളൂ. രാത്രി ബാറുകളിൽനിന്ന് നാട്ടിലേക്ക് മടങ്ങവേ എതിർരാഷ്ട്രീയപാർട്ടിക്കാരുടെ കൊടിതോരണങ്ങളും ബാനറുകളും നശിപ്പിക്കുന്ന സംഭവങ്ങളുൾെപ്പടെ അരങ്ങേറാൻ ഇത് കാരണമാകും. മദ്യലഹരിയിൽ നടത്തുന്ന അക്രമം പിന്നീട് വലിയ രാഷ്ട്രീയ സംഘർഷത്തിലേക്ക് വരെ നീങ്ങാനിടയാക്കിയേക്കും. പുതിയ മദ്യനയ പ്രകാരം കണ്ണൂർ ജില്ലയിൽ മാത്രം 16 ഒാളം ബാറുകൾക്കാണ് ഉടൻ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുക. ഇതുകൂടാതെ ബിയർ-വൈൻ പാർലറുകളും തുറന്നുപ്രവർത്തിക്കും. കണ്ണൂർ നഗരത്തിൽ മാത്രം മൂന്ന് ബാറുകൾ പുതിയ മദ്യനയ പ്രകാരം തുറക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.