നോമ്പുതുറയിലെ പഴവിശേഷം

കണ്ണൂർ: നോമ്പുതുറ ധന്യമാക്കാൻ വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന പഴവര്‍ഗങ്ങൾ തീന്മേശ കൈയടക്കുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആപ്പിളുകളാണ് പ്രധാന ഇനം. അമേരിക്ക, ആസ്ട്രേലിയ, ചൈന, ചിലി എന്നിവിടങ്ങളിൽനിന്നെത്തുന്ന ആപ്പിളുകളാണ് വിപണിയിൽ കൂടുതൽ. ഇന്ത്യൻ ആപ്പിളുകൾ വിപണിയിൽ ഇല്ല. കശ്മീരി ആപ്പിളുകൾ വിപണിയിൽ എത്താറായിട്ടില്ല. ചൈനയുടെ പ്ലംസാണ് മറ്റൊരു വിദേശപഴം. ഇൗജിപ്തിൽനിന്നുള്ള ഒാറഞ്ചുകളാണ് വിപണിയിലെ മറ്റൊരു താരം. കുടക് ഒാറഞ്ചുമുണ്ട്. മാങ്ങകളാണ് സുലഭമായി ഉള്ളത്. ആന്ധ്രയിൽനിന്നുള്ള മാങ്ങകളാണ് വിപണി കൈയടക്കിയത്. നല്ല ഇനങ്ങളായ റുമാനിയൻ, മല്ലിക, ഹിമപസന്ത്, മൾഗോവ എന്നിവയാണ് ആന്ധ്ര മാങ്ങകളിലെ മുമ്പന്മാർ. തമിഴ്നാടിൽനിന്നുള്ള നീലം മാങ്ങയുമുണ്ട്. കൊടൈക്കനാലില്‍നിന്നുള്ള റമ്പൂട്ടാനായിരുന്നു നേരത്തെ വിപണി െെകയടക്കിയിരുന്നത്. ഇൗ സ്ഥാനം ഇപ്പോൾ കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള റമ്പൂട്ടാൻ കവർന്നു. രാജസ്ഥാനില്‍നിന്നുള്ള പച്ച ഈത്തപ്പഴവും വിപണിയിലെ പ്രത്യേകതയാണ്. ബംഗളൂരുവില്‍നിന്ന് ഷമാം, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവയാണ് മുന്തിയ ഇനങ്ങള്‍. നാടൻ ഉൽപന്നങ്ങൾ കുറവാണെങ്കിലും പഴങ്ങൾക്ക് താരതമ്യേന വൻ വിലക്കൂടുതലൊന്നും ഇല്ലെന്നത് ഉപഭോക്താക്കളുടെ കീശക്ക് ആശ്വാസമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.