വൈകിയോട്ടം പതിവാക്കി; ചെന്നൈ മെയിലിൽ ദുരിതയാത്ര

കാസർകോട്: വൈകിയോട്ടം പതിവാക്കി ചെന്നൈ സെൻട്രലിൽനിന്ന് മംഗളൂരുവിലേക്കുള്ള 12601 മെയിൽ ട്രെയിൻ. മിക്കദിവസങ്ങളിലും ഒരു മണിക്കൂറിലധികം വൈകിയാണ് െട്രയിൻ കാസർകോെട്ടത്തുന്നത്. രാവിലെ 11.03ന് കാസർകോട് എത്തേണ്ട െട്രയിൻ വ്യാഴാഴ്ച വന്നത് ഒരുമണിക്കൂറിലേറെ വൈകി ഉച്ച 12 .17നാണ്. എന്നാൽ, 20 മിനിറ്റ് മാത്രമേ വൈകിയുള്ളൂ എന്നാണ് പാലക്കാട് റെയിൽേവ ഡിവിഷൻ അധികൃതർ പറയുന്നത്. 10.43ന് എത്തേണ്ടിയിരുന്ന കാഞ്ഞങ്ങാട്ട് സ്റ്റേഷനിൽ 11.50ന് എത്തി മറ്റൊരു ദീർഘദൂര വണ്ടിക്ക് വഴിമാറിക്കൊടുത്തശേഷം 12.02നാണ് യാത്ര തുടർന്നത്. ദിവസേന രാത്രി 8.20ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി യാത്രയുടെ തുടക്കംമുതൽ സമയക്രമം തെറ്റിച്ചാണ് ഒാടുന്നത്. ചെന്നൈയിൽനിന്ന് 48 കിലോമീറ്റർ മാത്രം അകലമുള്ള രണ്ടാമത്തെ സ്റ്റേഷനായ തിരുവള്ളൂരിൽ 8.49ന് എത്തേണ്ടതാണെങ്കിലും 20 മിനിറ്റ് വൈകി 09.08നാണ് ബുധനാഴ്ച രാത്രി എത്തിയത്. ആർക്കോണത്ത് എത്തുേമ്പാൾ 42 മിനിറ്റ് വൈകിയിരുന്നു. ഷൊർണൂരിൽ വ്യാഴാഴ്ച രാവിലെ 5.50ന് എത്തേണ്ട വണ്ടി 35 മിനിറ്റ് വൈകി 6.25നാണ് എത്തിയത്. ഇവിടെനിന്ന് ആറിന് പുറപ്പെടേണ്ടതിന് പകരം 44 മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്. മലബാറിൽനിന്ന് മംഗളൂരുവിലെ ആശുപത്രികളിലേക്ക് ചികിത്സാ ആവശ്യത്തിന് പോകുന്നവർ കൂടുതലായും ആശ്രയിക്കുന്നത് ഇൗ െട്രയിനിനെയാണ്. പലപ്പോഴും വണ്ടി വൈകുന്നതുസംബന്ധിച്ച മുന്നറിയിപ്പും റെയിൽേവ സ്റ്റേഷനിൽനിന്ന് ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ട്രാക്കിൽ പലയിടത്തും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വേഗനിയന്ത്രണം ഏർപ്പെടുത്തുന്നതാണ് വൈകിയോട്ടത്തിന് കാരണമെന്ന് റെയിൽേവ അധികൃതർ വിശദീകരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.