വ്യാപാരികളുടെ ജി.എസ്.ടി രജിസ്​േട്രഷൻ 15വരെ

കാസർകോട്: നിലവിൽ വാണിജ്യനികുതി വകുപ്പിൽ രജിസ്േട്രഷനുള്ള വ്യാപാരികളുടെ ജി.എസ്.ടി രജിസ്േട്രഷൻ പുനരാരംഭിച്ചു. രജിസ്േട്രഷനായി െപ്രാവിഷനൽ ഐഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ 60 ശതമാനം വ്യാപാരികളും രജിസ്റ്റർ ചെയ്തു. ജൂൺ 15വരെ വ്യാപാരികൾക്ക് ജി.എസ്.ടി ശൃംഖലയിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാം. ബാക്കിയുള്ള വ്യാപാരികൾ ഉടൻ രജിസ്റ്റർ െചയ്യണമെന്ന് വാണിജ്യനികുതി വകുപ്പ് അറിയിച്ചു. വ്യാപാരികൾ അവരുടെ വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങൾ ജി.എസ്.ടി ശൃംഖലയിൽ അപ്ലോഡ് ചെയ്ത് എൻറോൾമ​െൻറ് പൂർത്തിയാക്കാത്തപക്ഷം ജി.എസ്.ടി രജിസ്േട്രഷൻ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടും. ഇതിനായി വാണിജ്യനികുതി വകുപ്പി​െൻറ നിലവിലുള്ള വെബ്സൈറ്റിൽ www.keralataxes.gov.in വ്യാപാരികൾ ഇപ്പോൾ ഉപയോഗിക്കുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കെ.വി.എ.ടി.ഐ.എസിലേക്ക് ലോഗ് ഇൻ ചെയ്യുക. അപ്പോൾ കെ.വി.എ.ടി.ഐ.എസിൽ ജി.എസ്.ടി എൻറോൾമ​െൻറിന് ആവശ്യമായ താൽക്കാലിക യൂസർ ഐഡിയും പാസ്വേഡും ലഭിക്കും. തുടർന്ന് www.gst.gov.in എന്ന പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക. ജി.എസ്.ടി പോർട്ടലിൽ താൽക്കാലിക യൂസർ ഐഡിയും പാസ്വേഡും മാറ്റി പുതിയത് സൃഷ്ടിക്കുക. തുടർന്ന് ഡാഷ് ബോർഡിൽ തെളിയുന്ന ടാബുകൾ തെരഞ്ഞെടുത്ത് വിവരങ്ങൾ അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങൾ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് സാധുതവരുത്തണം. വ്യാപാരികൾക്കള്ള സംശയനിവാരണത്തിനായി എല്ലാ ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. രജിസ്േട്രഷൻ സംബന്ധമായ എല്ലാവിധ സംശയനിവാരണവും ഹെൽപ് ഡെസ്ക് മുഖേന നിർവഹിക്കാം. ഹെൽപ് ഡെസ്ക് നമ്പർ: 04994-256820, 9995116221.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.