േട്രാളിങ്​ നിരോധനം 14 മുതൽ; നിരീക്ഷണം ശക്​തമാക്കും

കാസർകോട്: ജൂൺ 14 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെ േട്രാളിങ് മുഖേനയുള്ള എല്ലാത്തരം മത്സ്യബന്ധനങ്ങളും -------നിരോധിച്ചു-------. ജില്ലയിൽ േട്രാളിങ് നിരോധനവുമായി ബന്ധപ്പെട്ട് എ.ഡി.എം കെ. അംബുജാക്ഷ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം സുരക്ഷാനടപടികളും മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ചർച്ച ചെയ്തു. ജില്ലയിലാകെ 162 യന്ത്രവത്കൃത ബോട്ടുകളും 2015 യന്ത്രവത്കൃത വള്ളങ്ങളും 96 യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വള്ളങ്ങളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. അനിൽകുമാർ പറഞ്ഞു. ഫിഷറീസ് ഡെപ്യൂട്ടി കാര്യാലയത്തിൽ മേയ് 15 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം ആരംഭിച്ചിട്ടുണ്ട്. േട്രാളിങ് നിരോധന കാലയളവിൽ കടൽ പേട്രാളിങ് നടത്തുന്നതിനും അപകടങ്ങളിൽ രക്ഷാസംവിധാനം ഏർപ്പെടുത്തുന്നതിനുമായി ഒരു യന്ത്രവത്കൃത ബോട്ട്, ഒരു യന്ത്രവത്കൃത ഫൈബർ വള്ളം എന്നിവ തയാറാക്കിനിർത്തുന്നതിന് നടപടികൾ സ്വീകരിക്കും. ദിവസവാടക അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന യാനങ്ങളിലെ സ്ഥിരം ജോലിക്കാർക്ക് പുറേമ പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളിൽനിന്നുള്ള രക്ഷാപ്രവർത്തകരുടെ സേവനവും ഉറപ്പുവരുത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. േട്രാളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ഉൾപ്പെടെയുളള സഹായം ലഭ്യമാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഫിഷറീസ് അസി. ഡയറക്ടർ പി.വി. സതീശൻ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.