മെഡിക്കൽ​ കോളജ്​ പെരിയയിൽ വേണമെന്ന്​ എം.പി; ചർച്ചയാകാമെന്ന്​ മന്ത്രി

പെരിയ: കേന്ദ്ര സർവകലാശാലയോടനുബന്ധിച്ചുള്ള മെഡിക്കൽ കോളജ് പെരിയയിൽ ആരംഭിക്കണമെന്ന പി. കരുണാകരൻ എം.പിയുടെ ആവശ്യം ചർച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കേന്ദ്ര സർവകലാശാല ബിരുദദാന ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് പി. കരുണാകരൻ നിർദേശംെവച്ചത്. സമ്പന്നമായ സംസ്കാരമുള്ള നാടാണ് ദൈവത്തി​െൻറ സ്വന്തം നാടായ കേരളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പെരിയ തേജസ്വിനി ഹിൽസ് കേന്ദ്ര സർവകലാശാല കാമ്പസിലെ ചന്ദ്രഗിരി ഓപൺ എയർ തിയറ്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര സർവകലാശാല ചാൻസലർ ഡോ. വീരേന്ദ്രലാൽ ചോപ്ര അധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം.പി സംസാരിച്ചു. കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ സ്വാഗതം പറഞ്ഞു. കേന്ദ്ര സർവകലാശാല രജിസ്ട്രാർ എ. രാധാകൃഷ്ണൻ നായർ ചാൻസലറെ ബിരുദദാനത്തിന് ക്ഷണിച്ചു. പരീക്ഷ കൺേട്രാൾ മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ നന്ദി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഡീൻസ്, എക്സിക്യൂട്ടിവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, കോർട്ട് ജീവനക്കാർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. 550 ഓളം വിദ്യാർഥികളുടെ ബിരുദദാന ചടങ്ങാണ് സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.