എ.ടി.എമ്മിൽനിന്ന്​ ഒട്ടിച്ച നോട്ടുകൾ കിട്ടി

നീലേശ്വരം: എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ച വ്യക്തിക്ക് വെള്ള പേപ്പർകൊണ്ട് ഒട്ടിച്ച നോട്ടുകൾ ലഭിച്ചു. കൊയാമ്പുറത്തെ ടി.കെ. സുജിത്തിനാണ് നീലേശ്വരം മെയിൻ ബസാറിലുള്ള എസ്.ബി.െഎ ശാഖയുടെ എ.ടി.എമ്മിൽനിന്ന് 8500 രൂപ പിൻവലിച്ചപ്പോൾ 100 രൂപയുടെ മൂന്നു നോട്ടുകൾ ഒട്ടിച്ചനിലയിൽ ലഭിച്ചത്. സീരിയൽ നമ്പർ കാണാത്തവിധത്തിൽ വെള്ള പേപ്പർകൊണ്ട് ഒട്ടിച്ചനിലയിലായിരുന്നു മൂന്നു നോട്ടുകൾ. നോട്ടുകളുമായി എസ്.ബി.െഎ ശാഖയിൽ പോയപ്പോൾ മാറ്റിനൽകാൻ ബാങ്ക് അധികൃതർ തയാറായില്ല. ഇത് തങ്ങളുടെ പോരായ്മയല്ലെന്നാണ് ബാങ്കുകാരുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.