മംഗളൂരു: പ്രമാദമായ പ്രശാന്ത് പൂജാരി വധക്കേസില്‍ നാല് പ്രതികള്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. സിറാജ് ഉള്ളാള്‍ (28), താജുദ്ദീന്‍ ബജ്പെ (29), അക്ബര്‍ വളച്ചില്‍ (30), അന്‍വര്‍ ബജ്പെ (28) എന്നിവരാണ് കീഴടങ്ങിയത്. കോടതി ഇവരെ റിമാൻഡ്ചെയ്തു. സംഘ്പരിവാര്‍ പ്രവർത്തകനും പൂക്കച്ചവടക്കാരനുമായ പ്രശാന്ത് 2015 ഒക്ടോബര്‍ ഒമ്പതിനാണ് മൂഡിബിദ്രിയില്‍ കൊല്ലപ്പെട്ടത്. കേസില്‍ 17 പ്രതികളാണുള്ളത്. 10 പേര്‍ നേരേത്ത അറസ്റ്റിലായിരുന്നു. നവാസ് മംഗളൂരു, ഇര്‍ഷാദ് ബജ്പെ, മുസ്തഫ ബജ്പെ എന്നിവർ ഒളിവിലാണ്. അറസ്റ്റിലായവരില്‍ ഒരാളായ മുസ്തഫ കാവൂര്‍ മൈസൂരു ജയിലില്‍ കൊല്ലപ്പെട്ടിരുന്നു. പ്രശാന്ത് പൂജാരിയുടെ കൂട്ടാളിയും തടവുകാരനുമായ കിരണ്‍ ഷെട്ടിയാണ് ഈ ജയില്‍കൊലപാതകത്തില്‍ പ്രതി. ഒമ്പതുപേര്‍ ജാമ്യത്തിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.