മംഗളൂരു: ദേശീയപാത 66ല്‍ ബൈന്തൂര്‍ ഓതിനാനെയില്‍ മണ്ണിടിഞ്ഞ് മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. ഏതുസമയവും കൂടുതല്‍ മണ്ണിടിച്ചില്‍ സംഭവിക്കാവുന്ന അവസ്ഥയാണ്. ദേശീയപാത വീതികൂട്ടല്‍ പ്രവൃത്തി നടത്തിയ കരാറുകാരന്‍ മണ്ണിടിച്ചില്‍ തടയാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് ദുരന്തകാരണം. ജില്ല ഭരണകൂടം കരാറുകാരനും ദേശീയപാത അധികൃതര്‍ക്കുമെതിരെ കേസെടുക്കുമെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണര്‍ പ്രിയങ്ക മേരി ഫ്രാന്‍സിസ് പറഞ്ഞു. പൊതുമരാമത്ത് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.