അനധികൃത കൈയേറ്റങ്ങൾക്കെതിരെ നഗരസഭ നടപടി തുടങ്ങി

കാസർകോട്: നഗരസഭയുടെ ഒാവുചാലി​െൻറ മുകളിൽ ഹോട്ടലി​െൻറ പടവുകൾ നിർമിച്ചുള്ള കൈയേറ്റം അധികൃതർ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി കൈയേറ്റം ഒഴിവാക്കാൻ നഗരസഭ അധികൃതർ എത്തിയെങ്കിലും ഒരുവിഭാഗത്തി​െൻറ എതിർപ്പുമൂലം നടന്നില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, കൗൺസിലർമാരായ എ.വി. സുരേന്ദ്രൻ, പി.കെ. രതീഷ്, നഗരസഭ സെക്രട്ടറി കെ. അഭിലാഷ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലി​െൻറ മുൻഭാഗം പൊളിച്ചുനീക്കി. നഗരത്തിലെ ഒാട വൃത്തിയാക്കുന്നതിനായി സ്ലാബ് മാറ്റുേമ്പാഴായിരുന്നു കൈയേറ്റം ശ്രദ്ധയിൽപെട്ടത്. ഒാവുചാലിൽ ലോഡ്ജുകൾ, ഹോട്ടലുകൾ, ഒാഡിറ്റോറിയം എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഒഴുക്കുന്നതും ശ്രദ്ധയിൽപെട്ടു. ഇതിനെതിരെ കർശന നടപടിയെടുക്കാനും നഗരസഭ തീരുമാനിച്ചു. ഒാവുചാലിലേക്കുള്ള മലിനജലത്തി​െൻറ പൈപ്പുകൾ നീക്കംചെയ്യണമെന്ന് നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.