തുല്യതാ രജിസ്ട്രേഷൻ

ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്ത് പത്താം തരം, പ്ലസ് ടു തുല്യത രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. പത്താംതരം രജിസ്റ്റർ ചെയ്യുന്നവര്‍ ഏഴാം ക്ലാസ് പാസായിരിക്കണം എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടുവിന് അപേക്ഷിക്കുന്നവര്‍ പത്താം തരം പാസായിരിക്കണം. ഫോണ്‍: 9645233058. ബീഫ് ഫെസ്റ്റ് ചെറുവത്തൂര്‍: ഡി.വൈ.എഫ്‌.ഐ പിലിക്കോട് വയല്‍ വടക്ക് യൂനിറ്റി​െൻറ നേതൃത്വത്തില്‍ ബീഫ്‌ ഫെസ്റ്റ്, പരിസ്ഥിതിദിനാചരണം, അനുമോദനം എന്നിവ സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. കെ.പി. രാജീവന്‍, എം. നന്ദകുമാര്‍, പി. സുധാകരന്‍, എന്‍. പുരുഷോത്തമന്‍, കെ.വി. ഉമേഷ് എന്നിവര്‍ സംസാരിച്ചു. കെ.വി. ബേബിരാജ് സ്വാഗതവും ഷബിന്‍രാജ് നന്ദിയും പറഞ്ഞു. അധ്യാപക ഒഴിവ് ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ഷോപ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്, ട്രേഡ്‌സ്മാൻ ഇലക്ട്രിക്കല്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ ടേണിങ് എന്നീ തസ്തികകള്‍ ഒളിവുണ്ട്. ഇൻറര്‍വ്യൂ 14ന് രാവിലെ 11ന്. ബങ്കര മഞ്ചേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.എ ഇംഗ്ലീഷ് അധ്യാപക​െൻറ ഒഴിവുണ്ട്. ഇൻറര്‍വ്യൂ നാളെ രാവിലെ 11ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.