സാംസ്​കാരിക സംഘങ്ങളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു

കാസർകോട്: കേന്ദ്ര സർക്കറി​െൻറ ഇൻഫർമേഷൻ ആൻഡ് േബ്രാഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള സോങ് ആൻഡ് ഡ്രാമ ഡിവിഷൻ കലാകാരന്മാരിൽനിന്നും കലാസംഘങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാറി​െൻറ വിവിധ നയപരിപാടികൾ ജനങ്ങളിലെത്തിക്കുന്നതിന് മതസൗഹാർദം, ദേശീയോദ്ഗ്രഥനം, വനിത ശാക്തീകരണം, സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടം, കുടുംബക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നാടൻ കലാരൂപങ്ങൾ, ഗ്രാമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്വകാര്യ സാംസ്കാരിക സംഘടനകൾക്കും വ്യക്തികൾക്കും സോങ് ആൻഡ് ഡ്രാമ ഡിവിഷനിൽ രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷിക്കാം. നാടൻകലാരൂപങ്ങൾ, നാടകം തുടങ്ങിയവ അവതരിപ്പിക്കുന്ന സംഘങ്ങൾക്കും അപേക്ഷിക്കാം. നിർദിഷ്ട അപേക്ഷ ഡെപ്യൂട്ടി ഡയറക്ടർ സോങ് ആൻഡ് ഡ്രാമ ഡിവിഷൻ, കേന്ദ്രീയ സദൻ, എ-വിങ്, ഗ്രൗണ്ട് ഫ്ലോർ, ജി.പി.ഒ എ 17, മെയിൻ റോഡ്, സെക്കൻഡ് ബ്ലോക്ക്, കോർമംഗള, ബാംഗ്ലൂർ -560040, കർണാടക എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 08025537993, 25502164. വെബ് സൈറ്റ്: www.dfp.nic.in. അപേക്ഷയുടെ മാതൃക ജില്ല ഇൻഫർമേഷൻ ഓഫിസിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.