അനുമോദിച്ചു

ചെറുവത്തൂർ: കിഴക്കേക്കര നിഴല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉന്നതവിജയം നേടിയ ചീമേനി കിഴക്കേക്കര, പടിഞ്ഞാേറക്കര പ്രദേശത്തെ കുട്ടികളെ . തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ. ജഗദീഷ് അധ്യക്ഷത വഹിച്ചു. ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിർമിച്ച ജൈവമാലിന്യ പ്ലാൻറ് രൂപകല്‍പന ചെയ്ത ജെ.എച്ച്‌.ഐ വിനോദ് കുമാറിന് ഉപഹാരം നല്‍കി. കമലാക്ഷന്‍, രാജു, പ്രജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി. രഞ്ജിത്ത് സ്വാഗതവും കെ.വി. രാജന്‍ നന്ദിയും പറഞ്ഞു. ഹരിത സഹകരണസംഘം പദ്ധതി ഉദ്ഘാടനം ചെറുവത്തൂര്‍: സഹകരണവകുപ്പി​െൻറ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിതം സഹകരണ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം തിമിരി ബാങ്ക് ഹാളില്‍ പി.വി. സലീം ഉദ്ഘാടനം ചെയ്തു. പി. കമലാക്ഷന്‍ അധ്യക്ഷത വഹിച്ചു. എം.വി. കോമന്‍ നമ്പ്യാര്‍, കെ. പ്രഭാകരന്‍, പി.കെ. വിനയകുമാര്‍, എം.വി. ശശി എന്നിവര്‍ സംസാരിച്ചു. കെ.വി. സുരേഷ്‌ കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ പരിസരം ഹരിതാഭമാക്കാൻ ഗ്രന്ഥാലയവും ചെറുവത്തൂർ: പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂൾ മൈതാനത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മാവ്, പ്ലാവ്, കണിക്കൊന്ന, നെല്ലി എന്നിവയുടെ മരെത്തെകളാണ് നട്ടുപിടിപ്പിച്ചത്. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ല പ്രസിഡൻറ് പ്രദീപ് കൊടക്കാട് ക്ലാസെടുത്തു. വി.വി. ഉണ്ണികൃഷ്ണൻ, സി. ശശി, ബീന വിജയൻ, കെ.വി. ലക്ഷ്മിക്കുട്ടി എന്നിവർ സംസാരിച്ചു. ടി.വി. സുഗതകുമാരി സ്വാഗതവും കെ.പി. ബാലാമണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.