ഗവ. ഐ.ടി.ഐ പ്രവേശനം

കാസർകോട്: നീലേശ്വരം എരിക്കുളത്ത് പ്രവർത്തിക്കുന്ന മടിക്കൈ ഗവ. ഐ.ടി.ഐയിൽ 2017 വർഷത്തെ എസ്.സി.വി.ടി മെട്രിക്, നോൺ മെട്രിക് േട്രഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷത്തെ കോഴ്സായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ േട്രഡിലേക്ക് എസ്.എസ്.എൽ.സി പാസായവർക്കും ഒരുവർഷത്തെ കോഴ്സായ വെൽഡർ േട്രഡിലേക്ക് എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഈമാസം 24. അപേക്ഷാഫോറം ഐ.ടി.ഐ ഓഫിസിൽനിന്നും www.det.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നും ലഭിക്കും. ഫോൺ: 0467 2240282. പരാതി തീർപ്പായി കാസർകോട്: കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ സി.ഡി.പി.ഒ വനിത കമീഷനിൽ നൽകിയ പരാതിയിൽ തീർപ്പായി. കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമീഷൻ സിറ്റിങ്ങിലാണ് പരാതിയിൽ കള്ളാർ പഞ്ചായത്ത് പ്രസിഡൻറി​െൻറ സാന്നിധ്യത്തിൽ തീർപ്പായത്. നേരേത്ത ഇത് ഉദുമ പഞ്ചായത്തിലെ പ്രശ്നം ഒത്തുതീർപ്പായെന്നായിരുന്നു അറിയിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.