അംഗൻവാടി പ്രവേശനോത്സവം

കാഞ്ഞങ്ങാട്: സാമൂഹികനീതി വകുപ്പി​െൻറ കീഴിലുള്ള സംയോജിത ശിശുവികസന സേവനപദ്ധതിയുടെ ഭാഗമായുള്ള അംഗൻവാടികളിൽ പ്രവേശനോത്സവം നടന്നു. അജാനൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മഡിയന്‍ 39-ാം നമ്പര്‍ അംഗൻവാടിയില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും ബലൂണുകളും നല്‍കി വരവേറ്റു. വാര്‍ഡ് മെംബര്‍ ഷീബ ഉമ്മര്‍ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് കുഞ്ഞി, രശ്മി, സരോജിനി തുടങ്ങിയവര്‍ സംസാരിച്ചു. ലളിത സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.