സാമ്പത്തികനയങ്ങളുടെ കാര്യത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ നിലപാട്​ ^കാനം രാജേന്ദ്രൻ

സാമ്പത്തികനയങ്ങളുടെ കാര്യത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ നിലപാട് -കാനം രാജേന്ദ്രൻ കാഞ്ഞങ്ങാട്: സാമ്പത്തികനയങ്ങളുടെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കാഞ്ഞങ്ങാട് ടൗൺഹാളിൽ സി.പി.ഐ ജില്ല പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപേററ്റ് അനുകൂലമായ സാമ്പത്തികനയങ്ങളാണ് എൻ.ഡി.എയും യു.പി.എയും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം കെ.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, ബി.വി. രാജൻ, കെ.എസ്. കുര്യാക്കോസ്, ബങ്കളം കുഞ്ഞികൃഷ്ണൻ, എം. അസിനാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.