68 കായികതാരങ്ങൾക്ക് നിയമനം: സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

68 കായികതാരങ്ങൾക്ക് നിയമനം: സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് വ്യക്തിഗത ഇനങ്ങളിൽ മെഡലുകളും ടീമിനത്തിൽ സ്വർണമെഡലുകളും കരസ്ഥമാക്കിയ 68 കായികതാരങ്ങൾക്ക് സർക്കാർ സർവിസിൽ നിയമനം നൽകുന്നതിനായി എൽ.ഡി ക്ലർക്കി​െൻറ സൂപ്പർ ന്യൂമററി തസ്തികൾ സൃഷ്ടിച്ച് ഉത്തരവായി. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് നിയമനം നൽകാൻ ഉത്തരവിറക്കിയെങ്കിലും നടപടി ആരംഭിച്ചിരുന്നില്ല. ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ സജൻ പ്രകാശ്, എലിസബത്ത് സൂസൻ കോശി, എന്നിവർക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർ തസ്തികയിൽ നിയമനംനൽകി. അനിൽഡ തോമസ്, ആർ. അനു എന്നിവർക്ക് വനംവകുപ്പിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ നിയമനംനൽകി. ടീമിനത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 83 കായികതാരങ്ങൾക്ക് പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിനൽകുന്ന നടപടി പുരോഗമിക്കുന്നു. വർഷത്തിൽ 50 കായിക താരങ്ങൾക്ക് സർക്കാർ സർവിസിൽ സ്പോർട്ട്സ് േക്വാട്ട നിയമനം നടത്താറുണ്ട്. കഴിഞ്ഞ സർക്കാർ നടത്താതിരുന്ന സ്പോർട്സ് േക്വാട്ട നിയമനം നടത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. 2024ലെ ഒളിമ്പിക്സ് മെഡൽ ലക്ഷ്യമാക്കി 11 കായിക ഇനങ്ങളിൽ പരിശീലനം നൽകുന്ന ഓപറേഷൻ ഒളിമ്പിയ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. സാക്ഷരത മിഷൻ മാതൃകയിൽ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ കായികക്ഷമതാമിഷനും നടപ്പാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.