പുസ്തക പ്രകാശനം

വെള്ളോറ: ശ്രീലതാ രാകേഷി​െൻറ ചെറുകഥസമാഹാരം 'അതിജീവനം' എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്തു. ഡോ. എസ്. അനിൽകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ടി.എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.സി. ഷീജ പുസ്തകപരിചയം നടത്തി. കെ.വി. വിജയൻ, സി.ബി. ഗീത, എം. രാജേഷ് എന്നിവർ സംസാരിച്ചു. കെ. പ്രേമരാജൻ സ്വാഗതവും ശ്രീലത രാകേഷ് നന്ദിയും പറഞ്ഞു. പ്രതിേഷധിച്ചു പയ്യന്നൂർ: പെരുമ്പ മാർക്കറ്റിലെ തണൽമരങ്ങൾ മുറിച്ചുമാറ്റുന്ന നടപടിയിൽ മലബാർ പരിസ്ഥിതിസമിതി പ്രതിേഷധിച്ചു. സാധാരണഗതിയിൽ പൊരിഞ്ഞുവീഴാത്തതാണ് ആൽമരം. നിരന്തരം തീയിട്ട് വേര് കരിച്ചതിനാലും താങ്ങുവേരുകൾ വളരാൻ അനുവദിക്കാത്തതിനാലുമാണ് മറിഞ്ഞുവീണത്. നഗരസഭ ശുചീകരണത്തൊഴിലാളികളും കച്ചവടസ്ഥാപനങ്ങളും മരത്തി​െൻറ ചുവട്ടിലാണ് തീയിടുന്നത്. പരിസ്ഥിതിസമിതി പലതവണ തീയിടുന്നത് തടയുകയും പരാതി നൽകുകയും ചെയ്തിരുന്നു. കേടുവന്നതോ പൊട്ടാൻ സാധ്യതയുള്ളതോ ആയ മരക്കൊമ്പുകൾ മുറിക്കാൻ അതിന് അധികാരമുള്ള വനംവകുപ്പിനെ ചുമതലപ്പെടുത്തുന്നതിനുപകരം പരിശോധിക്കാതെയും ജില്ല മരംമുറി കമ്മിറ്റിയുടെയോ വനംവകുപ്പി​െൻറയോ അനുമതി വാങ്ങാതെയുമാണ് മരങ്ങൾ മുറിക്കുന്നത്. കലക്ടർ ചെയർമാനായ സമിതിയുടെ അനുമതി വാങ്ങാതെ മരങ്ങൾ മുറിക്കരുതെന്ന് സമിതി ചെയർമാൻ ഭാസ്കരൻ വെള്ളൂർ അറിയിച്ചു. അധ്യാപക ഒഴിവ് പയ്യന്നൂർ: എട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്സ് (സീനിയർ) വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് രാവിലെ 10ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.