സ്‌കൂളിന്​ മുന്നിലെ വേപ്പുമരം ഇനി ഉമ്മമരം

ഉദുമ: ഇസ്ലാമിയ എ.എല്‍.പി സ്‌കൂളിന് മുന്നിലെ ജൈവപാര്‍ക്കിലെ വേപ്പുമരം ഇനി ഉമ്മമരമായി അറിയപ്പെടും. 1940ല്‍ സ്കൂളിലെ വിദ്യാഥിനിയായിരുന്ന 80 വയസ്സ് തികഞ്ഞ നാലാംവാതുക്കലിലെ ആയിഷാബി ഉമ്മയാണ് പാര്‍ക്കിലെ വേപ്പിനെ ഉമ്മ മരമായി പ്രഖ്യാപിച്ചത്. പാർക്കിൽ അറുപതോളം മരങ്ങളുണ്ട്. സ്‌കൂള്‍ വളപ്പില്‍ നടുന്ന 150 വേപ്പിന്‍ മരത്തൈകളുടെ വിതരണം ആയിഷാബി ഉമ്മ നിര്‍വഹിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍ എം. ശ്രീധരന്‍ പാര്‍ക്കിലെ മലേഷ്യന്‍ ചെടിയെ പക്ഷിമരമായി പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.