കൈക്കമ്പയിൽ തെരുവുനായ്​ ശല്യം രൂക്ഷം; യുവാവി​െൻറ സ്‌കൂട്ടർ നശിപ്പിച്ചു

മഞ്ചേശ്വരം: കൈക്കമ്പയിൽ തെരുവുനായ് ശല്യം രൂക്ഷം. നായ്ശല്യംമൂലം നടക്കാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. രാവിലെ സ്‌കൂളുകളിലേക്ക് പുറപ്പെടുന്ന വിദ്യാർഥികളും ജോലിക്ക് പോകുന്നവർക്കും തെരുവുനായുടെ ശല്യം നേരിടുന്നത് പതിവാണ്. ചൊവ്വാഴ്ച രാവിലെ കൈക്കമ്പയിലെ ഫ്ലാറ്റിൽ താമസക്കാരനായ മുഹമ്മദ് സലീം എന്ന യുവാവി​െൻറ സ്‌കൂട്ടർ നായ്ക്കൾ ചേർന്ന് നശിപ്പിച്ചു. സമാനരീതിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നിരവധി വീട്ടുകാരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.