വിദ്യാർഥികൾക്ക് സ്വകാര്യ ബസുകളിൽ യാത്രാ ഇളവിന് തീരുമാനമായി

കാസർകോട്: വിദ്യാർഥികൾക്ക് സ്വകാര്യ ബസുകളിൽ യാത്രാ ഇളവിന് സ്റ്റുഡൻറ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലതല യോഗത്തിൽ തീരുമാനമായി. സർക്കാർ, എയ്ഡഡ്, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അതത് സ്ഥാപന മേധാവികൾ അനുവദിക്കുന്ന തിരിച്ചറിയൽ കാർഡോ ബസ് പാസോ ഉപയോഗിച്ച് സ്വകാര്യബസുകളിൽ യാത്ര ചെയ്യാം. പാരലൽ, സെൽഫ് ഫിനാൻസിങ്, മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ വിദ്യാർഥികൾ ആർ.ടി.ഒ ഒപ്പിട്ട പാസ് ഉപയോഗിക്കണം. അവധിയോ സമയപരിധിയോ നോക്കാതെ യാത്രാഇളവ് അനുവദിക്കും. ഈ മാസം 30വരെ നിലവിലുളള പാസ് ഉപയോഗിക്കാം. 30നകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് തിരിച്ചറിയൽ കാർഡ് നൽകണം. വിദ്യാർഥിയുടെ താമസസ്ഥലത്തുനിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള യാത്രക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. യാത്രാ ഇളവി​െൻറ പേരിൽ സംഘർഷമുണ്ടാകരുത്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ നല്ല സമീപനമുണ്ടാകണമെന്നും യോഗം നിർദേശിച്ചു. എ.ഡി.എം കെ. അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി (അഡ്മിനിസ്േട്രഷൻ) ടി.പി. േപ്രമരാജൻ, കാസർകോട് ആർ.ടി.ഒ ബാബു ജോൺ, വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി പി. സുരേന്ദ്രൻ, കാഞ്ഞങ്ങാട് ജോ. ആർ.ടി.ഒ എസ്. ഷീബ, കെ.എസ്.ആർ.ടി.സി പ്രതിനിധി പി. ഗിരീശൻ, ബസുടമസ്ഥസംഘം പ്രതിനിധികളായ സി. രവി, വി.എം. ശ്രീപതി, കെ. ഗിരീഷ്, പി.എ. മുഹമ്മദ് കുഞ്ഞി, സത്യൻ, വിദ്യാർഥി സംഘടനാ പ്രതിനിധികളായ പി. ജിനുശങ്കർ, കെ. മഹേഷ്, എം. രാഗേഷ്, നോയൽ ടോമിൻ ജോസഫ്, സി.ഐ എ. ഹമീദ്, എം. മുഹമ്മദ് റിയാസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.