പയ്യാമ്പലം സ്​മൃതികുടീരം നവീകരിക്കും^മ​ന്ത്രി

പയ്യാമ്പലം സ്മൃതികുടീരം നവീകരിക്കും-മന്ത്രി കണ്ണൂർ: നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും സ്മരണകൾ കുടികൊള്ളുന്ന പയ്യാമ്പലം സ്മൃതികുടീരം നവീകരിച്ച് പ്രധാന സന്ദർശന കേന്ദ്രമായി മാറ്റിയെടുക്കാൻ പദ്ധതിയാവിഷ്കരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കി സമർപ്പിക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് മന്ത്രി നിർദേശം നൽകി. നഗരത്തി​െൻറ സൗന്ദര്യം കുടികൊള്ളുന്ന പയ്യാമ്പലം ബീച്ചി​െൻറ മനോഹാരിത സന്ദർശകർക്ക് മുന്നിൽ പൂർണതോതിൽ അനാവരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതികൾ ആവിഷികരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 31.5 കോടിയുടെ വിനോദസഞ്ചാര പദ്ധതികളാണ് ജില്ലയിൽ അനുവദിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ജില്ലയിൽ കൂടുതൽ ടൂറിസം പദ്ധതികൾക്ക് അംഗീകാരം നൽകി. അനുവദിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഓരോ മാസവും അവലോകന യോഗം ചേരണമെന്നും മന്ത്രി നിർദേശിച്ചു. മയ്യഴിപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെ വ്യാപിച്ചുകിടക്കുന്ന ജലാശയങ്ങളെ സംയോജിപ്പിച്ച് നടപ്പാക്കുന്ന മലബാർ ക്രൂയിസ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സർക്കാർ പണം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട 300 കോടിയുടെ ബൃഹദ് പദ്ധതി കേന്ദ്രസർക്കാർ മുമ്പാകെ സമർപ്പിച്ചതായും മന്ത്രി അറിയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയർ ഇ.പി. ലത, പി.കെ. ശ്രീമതി എം.പി എന്നിവർ മുഖ്യാതിഥികളായി. കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വെള്ളോറ രാജൻ, കൗൺസിലർ ഒ. രാധ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. 3.5 കോടി ചെലവിൽ പയ്യാമ്പലം ബീച്ചിൽ ഒരു കിലോമീറ്റർ നീളത്തിൽ നടപ്പാത, അതിനോടനുബന്ധിച്ച് 11 റെയിൻ ഷെൽട്ടറുകൾ, 70 സൗരോർജ വിളക്കുകൾ, കഫ്റ്റീരിയ, ശൗചാലയം, ഇരിപ്പിട സൗകര്യങ്ങൾ തുടങ്ങിയവയാണ് സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി ഒരുക്കുന്നത്. 2017 മാർച്ചിൽ ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ കഴിഞ്ഞ പദ്ധതി ഡിസംബർ 31നകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.